Kerala

മാളയിലെ ആറുവയസുകാരനെ കുളത്തിൽ തള്ളിയിട്ടത് പീഡനം എതിർത്തതിന്; പ്രതി ഇരുപതുകാരൻ, കണ്ണില്ലാ ക്രൂരതയുടെ ചുരുളഴിയുമ്പോൾ…| missing-six-year-old-boy-from-mala

ഇന്നു വൈകുന്നേരം മുതലാണ് ഏബലിനെ കാണാതായത്

തൃശൂർ: മാളയിൽ കാണാതായ ആറു വയസുകാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുഴൂർ സ്വർണപ്പള്ളം മഞ്ഞളി അജീഷിന്റെ മകൻ ഏബൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരനായ ജോജോയെ (20)  പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പിടിക്കപ്പെട്ടയാളാണ് കസ്റ്റഡിയിലുള്ള യുവാവ്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ഇന്നു വൈകുന്നേരം മുതലാണ് ഏബലിനെ കാണാതായത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. കുട്ടി യുവാവിനൊപ്പം കളിക്കുന്നതും പിന്നീട് ഇയാൾക്കു പിന്നാലെ കുട്ടി ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കുളത്തിൽ ഉണ്ടെന്ന് ഇയാൾ പറയുന്നത്. ഇതനുസരിച്ച് പൊലീസ് തിരച്ചിൽ നടത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. താണിശ്ശേരി സെന്റ് സേവിയേഴ്സ് സ്കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച ഏബൽ.

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആബേല്‍ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടി കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചതിനെ കുട്ടി എതിര്‍ത്തു. അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് ജോജോ കുട്ടിയെ കുളത്തില്‍ മുക്കി കൊന്നത്.

രാത്രി ഒമ്പതരയോടെ വീടിനടുത്തുള്ള കുളത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുജോജോ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു

സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലാണ് നിര്‍ണായകമായത്. കുട്ടിയുടെ വീടിനടുത്തുള്ള കെട്ടിടത്തിലെ സിസി ടിവിയില്‍ ആബേല്‍ ജോജോയുടെ പിന്നാലെ ഓടുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

content highlight: missing-six-year-old-boy-from-mala