ബെംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് കുതിപ്പ് തുടരുന്നു. ഡല്‍ഹി തുടര്‍ച്ചയായ നാലാം ജയം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോൽപ്പിച്ചാണ് സ്വന്തമാക്കുന്നത്. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 164 ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 17.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തുകള്‍ നേരിട്ട് 93 റണ്‍സ് അടിച്ചെടുത്ത കെ എല്‍ രാഹുലിന്റെ ഐതിഹാസിക ഇന്നിംഗ്‌സാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (38) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ആര്‍സിബിക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ആര്‍സിബിക്ക് വേണ്ടി ഫിലിപ് സാള്‍ട്ട് (17 പന്തില്‍ 37), ടിം ഡേവിഡ് (20 പന്തില്‍ 37) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് വേണ്ടി വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മോശം തുടക്കമായിരുന്നു ഡല്‍ഹിക്ക്. 58 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. ഫാഫ് ഡു പ്ലെസിസ് (2), ജെയ്ക്ക് ഫ്രേസര്‍ മക്ഗൂര്‍ക് (7), അഭിഷേക് പോറല്‍ (7), അക്‌സര്‍ പട്ടേല്‍ (15) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. പിന്നീട് രാഹുല്‍ – സ്റ്റബ്‌സ് സഖ്യം കൂട്ടിചേര്‍ത്ത 111 റണ്‍സാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. 53 പന്തുകള്‍ നേരിട്ട രാഹുല്‍ ആറ് സിക്‌സും ഏഴ് ഫോറും നേടി. സ്റ്റബ്‌സ് ഒരു സിക്‌സും നാല് ഫോറും നേടി.
നേരത്തെ, ആര്‍സിബിക്ക് വേണ്ടി 0സാള്‍ട്ടിനും ഡേവിഡിനും പുറമെ രജത് പടിധാര്‍ (23 പന്തില്‍ 25), വിരാട് കോലി (14 പന്തില്‍ 22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മികച്ച തുടക്കമായിരുന്നു ആര്‍സിബിക്ക്. ഒന്നാം വിക്കറ്റില്‍ സാള്‍ട്ട് – കോലി സഖ്യം 61 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ സാള്‍ട്ട് റണ്ണൗട്ടായത് ആര്‍സിബിക്ക് തിരിച്ചടിയായി. പവര്‍ പ്ലേ തീരും മുമ്പ് ദേവ്ദത്ത് പടിക്കലും (1) മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട താരത്തെ മുകേഷ് കുമാര്‍ വീഴ്ത്തുകയായിരുന്നു. കോലിയും ലിയാം ലിവിംഗ്സ്റ്റണും (4), ജിതേഷ് ശര്‍മയും (3) കൃത്യമായ ഇടവേളകല്‍ല്‍ വീണതോടെ ആര്‍സിബി അഞ്ചിന് 102 എന്ന നിലയിലായി. പിന്നാലെ പടിധാറും ക്രുനാല്‍ പാണ്ഡ്യയും (18) മടങ്ങി. തുടര്‍ന്ന് ടിം ഡേവിഡ് നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. ഭുവനേശ്വര്‍ കുമാര്‍ (1) പുറത്താവാതെ നിന്നു.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര് കുമാര്‍, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, ജെയ്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, മോഹിത് ശര്‍മ്മ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
content highlight:delhi-capitals-won-over-royal-challengers