Kerala

ആലപ്പുഴയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഏഴ് പേർക്ക് പരിക്കേറ്റു. വളവനാട് ദേശീയ പാതയിലാണ് അപകടം. കെഎസ്ആർടിസി ബസ് ഡ്രൈവർ പാലക്കാട് സ്വദേശി മുരുകൻ, ലോറി ഡ്രൈവർ ജബ്ബാർ ക്ലീനർ നൂർ ഹക്ക്, ഉൾപ്പെടെ ഉള്ളവർക്കാണ് പരിക്കേറ്റത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.