ശരീരത്തെ ശുദ്ധീകരിക്കുന്നതിൽ ഒന്നാമൻ കരളാണ്. നമ്മുടെ ഉള്ളിലേക്ക് എത്തുന്ന എല്ലാവിധമായ മാലിന്യങ്ങളെയും യഥാസമയം അരിച്ചു വേർ തിരിക്കുന്ന വലിയ പ്രക്രിയ ചെയുന്നതിനാൽ തന്നെ കരളിന്റെ ആരോഗ്യം പ്രധാനമാണ്. മദ്യപാനം മാത്രമേ കരളിനെ ദോഷകരമായി ബാധിക്കൂ എന്നുള്ള മിഥ്യധാരണയാണ് പലർക്കും ഉള്ളത്. എന്നാൽ അങ്ങനെ അല്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് ഇക്കാര്യങ്ങളാണ്
മധുരം
ആവശ്യത്തില്‍ കൂടുതല്‍ മധുരം ഉപയോഗിക്കുന്നത് കരളിനെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് മധുര പാനീയങ്ങള്‍, പ്രൊസസ്ഡ് ഫുഡ് എന്നിവയില്‍ ഉപ.ാേഗിക്കുന്ന ഫ്രുക്ടോസ്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ അസുഖത്തിന് കാരണമാകും. ഇത് കരള്‍ കോശങ്ങളെ കേടുവരുത്തുകയും മദ്യാപനം മൂലമുണ്ടാകുന്ന കരള്‍രോഗത്തെ അനുകരിക്കുകയും ചെയ്യും.
അമിതഭാരം
അമിതഭാരം, പ്രത്യേകിച്ച് അടിവയറിന് ചുറ്റും ഭാരം വര്‍ധിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകും. മദ്യപാനംമൂലമല്ലാത്ത ഫാറ്റി ലിവറിന് പ്രധാനകാരണം അമിതഭാരമാണ്. വേണ്ടത്ര വ്യായാമം ലഭിക്കാതെ വരുന്നതോടെ കൊഴുപ്പിനെ വിശ്‌ളേഷിക്കുന്നതിനായി കരള്‍ വല്ലാതെ ബുദ്ധിമുട്ടും. ഇത് നീര്‍വീക്കത്തിന് കാരണമാകും.
മരുന്നുകളുടെ അമിത ഉപയോഗം
പാരസെറ്റമോള്‍, ചില ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെ അമിത ഉപയോഗം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മരുന്നുകളെ വിഘടിപ്പിക്കുകയാണ് ചെയ്യുക. അതിനാല്‍ മരുന്നിന്റെ ഡോസ് വര്‍ധിക്കുന്തോറും കരളിന്റെ സമ്മര്‍ദം വര്‍ധിക്കുകയും ടിഷ്യുവിനെ കേടുവരുത്തുകയും ചെയ്യും
Content highlight; Liver protection