മുകേഷ് അംബാനിക്ക് ശേഷം അംബാനി ഗ്രൂപ്പിന്റെ തലപ്പത്ത് ആരാകും എന്ന ചർച്ച ആരംഭിച്ചിട്ട് കാലം കുറച്ചായി. മൂന്ന് മക്കളും ബിസിനസ്സിൽ അച്ഛന്റെ കൂടെ തന്നെയുണ്ട്. എന്നാൽ അംബാനിയുടെ ഇരിപ്പടത്തില്‍ മക്കളില്‍ ആരെത്തുമെന്ന ആകാംഷ എല്ലാവരിലുമുണ്ട്. മൂത്ത മകന്‍ ആകാശ് അംബാനി, മകള്‍ ഇഷ അംബാനി ഇ രണ്ട് പേരുകളാണ് പലപ്പോഴും ഉയർന്ന് വന്നിട്ടുള്ളത്.
ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി മകള്‍ ഇഷ അംബാനിയെ ‘ഓഫീസിലെ ബോസ്’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നുവെന്ന് വാര്‍ത്തയാണ് നിലവില്‍ ഈ ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടു പകര്‍ന്നിരിക്കുന്നത്. റിലയന്‍സ് റീട്ടെയിലിന്റെ ഡയറക്ടറാണ് ഇഷ. വനിതാ സംരംഭകത്വത്തിനുള്ള എക്‌സ്പ്രസ് അവാര്‍ഡുകൾ നൽകുന്ന വേദിയിലാണ് മുകേഷ് അംബാനി മകളെ കുറിച്ച് വാചാലനായത്.
‘എനിക്ക് ഇതിനകം തന്നെ ഓഫീസില്‍ ഒരു ബോസ് ഉണ്ട്. മീറ്റിംഗുകളില്‍ ഇഷ എന്റെ പ്രകടനത്തിന് ഗ്രേഡ് നല്‍കുന്നു. ചിലപ്പോ്െഴല്ലാം അവള്‍ എനിക്ക് ഡി റാങ്കിംഗ് നല്‍കുന്നു. വാസ്തവത്തില്‍ അവള്‍ എന്നെ നിരന്തരം ഗ്രേഡ് ചെയ്യുന്നു.’- അംബാനി പറഞ്ഞു. ‘no longer survival of the fittest but survival of the kindest’ എന്ന ആശയത്തിലാണ് ഇഷ അംബാനി വിശ്വസിക്കുന്നതെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.
ഇഷ അംബാനി ‘ന്യൂസ്‌മേക്കര്‍ ഓഫ് ദ് ഇയർ’ സ്വണന്തമാക്കിയ സാഹചര്യത്തിലായിരുന്നു അംബാനിയുടെ പ്രതികരണം. സ്ത്രീകളെ എന്നും മുന്നോട്ടുകൊണ്ടുവരാന്‍ റിലയന്‍സ് ശ്രമിക്കുന്നു. മിക്ക ഗ്രൂപ്പ് കമ്പനികളിലും, ആശുപത്രികളിലും, റിലയന്‍സ് ഫൗണ്ടേഷനിലും, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിലും (എന്‍എംഎസിസി) വനിതാ നേതാക്കള്‍ നിരവധിയാണെന്ന് അംബാനി കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് ഫൗണ്ടേഷന്‍, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ എന്നിവ നയിക്കപ്പെടുന്നത് നിത അംബാനിയാണ്.
ഫോര്‍ബ്സ്, ഹുറുണ്‍ 2025 ബില്യണയേഴ്സ് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെയും, ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നാണ് മുകേഷ് അംബാനി. റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ അദ്ദേഹത്തിന്റെ ആസ്തി 91.3 ബില്യണ്‍ യുഎസ് ഡോളറാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിലവിലെ വിപണി മൂല്യം 16.30 ലക്ഷം കോടി രൂപയാണ്.
നിലവില്‍ 33 വയസുകാരിയായ ഇഷ അംബാനിയാകും മുകേഷ് അംബാനിക്കു ശേഷം റിലയന്‍സിന്റെ ചുമതലയില്‍ എത്തുകയെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ സഹോദരന്‍ ആകാശ് അംബാനിക്കും മികച്ച സാധ്യതകളുണ്ട്. ജിയോ എന്ന ബ്രാന്‍ഡ് നിലവില്‍ റിലയന്‍സില്‍ വന്‍ ശക്തിയായി മാറികൊണ്ടിരിക്കുകയാണ്. ഇതിനു പിന്നില്‍ അകാശ് അംബാനിയാണ്. അംബാനിക്കു ശേഷം നിത ആ സ്ഥാനത്ത് എത്താനുള്ള സാധ്യതയും പൂര്‍ണമായി തള്ളാന്‍ കഴിയില്ല.