Food

ചേർത്തലയിലെ മീൻരുചികൾ; മധു ചേട്ടന്റെ മീൻ വിഭവങ്ങൾ | Madhu Chettan’s fish dishes

നിങ്ങൾ ഒരു സീഫുഡ് പ്രേമിയാണോ? എങ്കിൽ ഈ സ്ഥലം നിങ്ങൾക്ക് പറ്റിയതാണ്. ചേർത്തലയിലെ പ്രശസ്തമായ ഒരു സീഫുഡ് റെസ്റ്റോറന്റാണ് മധു സീഫുഡ് റെസ്റ്റോറന്റ്. വൈവിധ്യമാർന്ന സമുദ്രവിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരെങ്കിൽ ഇവിടേക്ക് പോന്നോളൂ… ചെമ്മീൻ, സീർ ഫിഷ് (നെയ്മീൻ) തുടങ്ങിയ രുചികരമായ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. എപ്പോഴും സൗഹൃദപരവും സഹായകരവുമായ ഒരു വ്യക്തിയാണ് മധു.

ഇവിടത്തെ വിഭവങ്ങൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം വൈറലാണ്. ചില സെലിബ്രിറ്റികൾ പോലും ഇവിടം സന്ദർശിച്ചിട്ടുണ്ട്. ചേർത്തലയിലെ ഏറ്റവും മികച്ച റെസ്റ്റോറന്റുകളിൽ ഒന്നാണ് മധു സീഫുഡ് റെസ്റ്റോറന്റ്! സൂപ്പർ സ്വാദിഷ്ടമായ സമുദ്രവിഭവങ്ങൾക്കൊപ്പം വയറും മനസ്സും നിറയ്ക്കാം. ഉച്ചഭക്ഷണ സമയത്ത് തിരക്ക് അനുഭവപ്പെടുമെങ്കിലും, പാർക്കിംഗിന് വിശാലമായ സ്ഥലം ഇവിടെ ലഭ്യമാണ്.

പുതിയ വെളിച്ചെണ്ണയിലും കുരുമുളകിലും പാകം ചെയ്ത രുചികരമായ ഭക്ഷണമാണ് ഇവിടുള്ളത്. വെളിച്ചെണ്ണയിൽ വറുത്ത ചെമ്മീനിന്റെയും മത്സ്യത്തിന്റെയും സുഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നില്കും, അത് വരുന്നവരെ കൂടുതൽ വിശപ്പുള്ളവരാക്കും. മീൻ മസാലയെല്ലാം പുരട്ടി പൊരിക്കുമ്പോൾ നല്ല വെളിച്ചെണ്ണയുടെ വാസന വരും. ഇതിന് മുകളിലേക്ക് കുറച്ച് ചുവന്ന ഉള്ളി കല്ലിൽ ചതച്ചത്, കറിവേപ്പില, ഒരല്പം കുരുമുളകുപൊടി ഇവയും ചേർക്കും. ആഹാ! ഇതിൻ്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്.

പച്ചടി, ഇഞ്ചികറി, അവിയൽ, മുളക് വറുത്തത്, ഒഴിച്ചുകൂട്ടാൻ സാമ്പാർ, മോര് ഇത്രയുമാണ് ഊണിനൊപ്പമുള്ളത്. നല്ല മുളകിട്ട മീൻ തലകറി, നല്ല തേങ്ങയും മാങ്ങയും അരച്ച് വെച്ച കാളാഞ്ചി കറി, നല്ല കാളാഞ്ചി ഫ്രൈ ചെയ്തത്, മീൻ മുട്ട ഫ്രൈ ചെയ്തത്. നല്ല ചെമ്മീൻ ഫ്രൈ ചെയ്തത്, നല്ല നെയ്മീൻ ഫ്രൈ, കരിമീൻ ഫ്രൈ., നല്ല കപ്പ പുഴുക്കും ഇത്രയുമായപ്പോൾ വയറു നിറഞ്ഞു.

ആ കപ്പ പുഴുക്ക് നല്ല മുളകിട്ട തലകറിയും ചേർത്ത് കഴിക്കണം, അല്പം കാപ്പ പുഴുക്ക് എടുത്ത് ഒരല്പം തലക്കറി അതിനു മുകളിൽ ഒഴിച്ച് കഴിച്ചുനോക്കൂ… ആഹാ! ഉഗ്രൻ സ്വദാണ്. ഇടയിൽ ഓരോ പീസ് മീനും എടുത്ത് കഴിക്കാം. വായിൽ കപ്പലോടും. ചേർത്തലയിൽ വരികയാണെങ്കിൽ ഒരിക്കലും ഈ സ്ഥലം നിങ്ങൾ മിസ്സ് ചെയ്യരുത്. സമുദ്രവിഭവ പ്രേമികൾക്ക് മധുസ് ഒരു മികച്ച സ്ഥലമായി വേറിട്ടുനിൽക്കുന്നു.

ഇനങ്ങളുടെ വില :

ഭക്ഷണം: 60 രൂപ

കപ്പ: 50 രൂപ

ചെമ്മീൻ: 300 രൂപ

കലാഞ്ചി: 400 രൂപ

നെയ്മീൻ: 350 രൂപ

മീൻമുട്ട: 200 രൂപ

മീൻമാമ്പഴക്കറി: 250 രൂപ

കലാഞ്ചി തലക്കറി: 650 രൂപ

ഫുഡ് സ്പോട്ട്: മധുവിൻ്റെ സീഫുഡ് റെസ്റ്റോറൻ്റ്, ചേർത്തല

വിലാസം: മധുസ് സീഫുഡ് റെസ്റ്റോറൻ്റ്, കൊച്ചുവേളി ടെംപിൾ റോഡ്, ചക്കരകുളം, ചേർത്തല, കേരളം 688524

ഫോൺ നമ്പർ: 09746378573