കേരളത്തിലേക്ക് ഹെറോയിന്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. കല്‍സര്‍ അലി(29)യെയാണ് കോഴിക്കോട് പുല്ലാളൂരില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്.
ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ബംഗ്ലാദേശില്‍ നിന്നാണ് ഇയാള്‍ കേരളത്തിലേക്ക് ഹെറോയിന്‍ എത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്കതമാക്കി. ലഹരി വില്‍പന നടത്തുന്നവരില്‍ പ്രധാനിയാണ് പിടിയിലായ പശ്ചിമബംഗാള്‍ സ്വദേശി.
ഗ്രാമിന് 1000 രൂപ നിരക്കില്‍ വാങ്ങിയിരുന്ന ഹെറോയിന്‍ 2000 രൂപയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ പ്രതി വില്‍പന നടത്തിയിരുന്നത്.
ഇയാള്‍ സിറിഞ്ചുകള്‍ വാങ്ങാനെത്തിയിരുന്നത് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരില്‍ സംശയമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘത്തിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.