വിഷു ഇങ്ങെത്തിയില്ലേ, സദ്യ തയ്യാറാക്കുന്നതിനുള്ള വിഭവങ്ങളുടെ ലിസ്റ്റ് ഇടുമ്പോൾ ഇത് മറക്കേണ്ട. എളുപ്പത്തിൽ തയ്യാറാക്കാം പുളി ഇഞ്ചി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിയുക. പുളി ഒന്നര കപ്പ് ചൂട് വെള്ളത്തിൽ ഇട്ട് വയ്ക്കാം. പുളിക്കകത്തെ കുരു നീക്കണം. ഒരു ചീനച്ചട്ടിയിൽ രണ്ടര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം അരിഞ്ഞുവച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില അൽപം ഉപ്പ് എന്നിവയിട്ട് മീഡിയം തീയിൽ വഴറ്റുക. ഇഞ്ചി ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ചശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, കായം എന്നിവയിട്ട് ഇളക്കുക. പുളി പിഴിഞ്ഞ വെള്ളം അതിലേക്ക് ചേർത്ത് മീഡിയം തീയിൽ ഇളക്കി കുറുകി വരും വരെ പാകം ചെയ്യുക. തുടർന്ന് ശർക്കര ചേർത്ത് ഇളക്കുക. ഇനി ഗ്യാസിൽ നിന്നിറക്കി തണുപ്പിക്കുക. രുചിയിൽ കേമനായ ഇഞ്ചി ഏറെ കാലം വരെ കേട് കൂടാതെ കുപ്പിയിൽ സൂക്ഷിച്ച് വയ്ക്കാം.