Food

ഓട്സിൽ വെറൈറ്റി വേണം എങ്കിൽ ഇത് പരീക്ഷിച്ചോളൂ…

ഓട്സ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ എന്നും ഒരുപോലെയാണോ ഓട്സ് തയ്യാറാക്കുന്നത്? ഓട്സിൽ വെറൈറ്റി വേണം എങ്കിൽ ഇത് പരീക്ഷിച്ചോളൂ… ഓട്സ് സ്ലൈസ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • പ്ലെയിൻ ഓട്സ് 1 ബൗൾ
  • ചെറുപയർ പരിപ്പ് 1 ബൗൾ കഴുകിഎടുത്തത്
  • മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
  • തൈര് 1 കപ്പ്
  • മാങ്ങാ അച്ചാർ മസാല 1 ടീസ്പൂൺ
  • ഇഞ്ചി പച്ചമുളക് പേസ്റ്റ് 1 ടീസ്പൂൺ
  • ചെറുതായി അരിഞ്ഞ കാപ്സിക്കം 1/4 കപ്പ്
  • പച്ച മല്ലിയില അരിഞ്ഞത് 1 ടീസ്പൂൺ
  • ചില്ലി ഫ്ലേക്സ് 1/4 ടീസ്പൂൺ
  • ഈനോ 1 പായ്ക്കറ്റ്
  • ഉപ്പ് 1/2 ടീസ്പൂൺ
  • ചാട്ട് മസാല 1/4 ടീസ്പൂൺ
  • സീസണിംഗ് ചേരുവകൾ
  • എണ്ണ 1 ടീസ്പൂൺ
  • കടുക് 1/2 ടീസ്പൂൺ
  • കറിവേപ്പില 8-10
  • പച്ചമുളക് നീളത്തിൽ അരിഞ്ഞത് 3
  • ചെറുതായി അരിഞ്ഞ മല്ലിയില 1 ടീസ്പൂൺ
  • അവൽ 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ചെറുപയർ പരിപ്പ് 4-5 മണിക്കൂർ കുതിർക്കുക. ഓട്സ് മിക്സിയിൽ പൊടിക്കുക. പരിപ്പ് വെള്ളം ഊറ്റി, തൈര്, ഇഞ്ചി പച്ചമുളക് പേസ്റ്റ്, ഓട്സ് എന്നിവ ചേർത്ത് പൊടിക്കുക. ഇനി അരിഞ്ഞ കാപ്‌സിക്കം, ചില്ലി ഫ്ലേക്സ്,, അച്ചാർ മസാല, ഉപ്പ്, മഞ്ഞൾ, പച്ച മല്ലിയില എന്നിവ ചേർക്കുക.

ഇനോ ഫ്രൂട്ട് സാൾട്ട് ചേർത്ത് 1 മിനിറ്റ് അടിക്കുക. 4 സ്റ്റീൽ ബൗളുകളിൽ എണ്ണ പുരട്ടി തയ്യാറാക്കിയ മിശ്രിതം ഒഴിക്കുക. ഇനി അവ 20 മിനിറ്റ് ആവിയിൽ വേവിക്കുക. വൃത്തിയുള്ള കത്തിയോ സ്റ്റീൽ സ്പൂണോ ഉപയോഗിച്ച് കുത്തി നോക്കുക, ഒട്ടിപിടിച്ചു നിൽക്കുന്നില്ലെങ്കിൽ തയ്യാറാണെന്ന് മനസ്സിലാക്കുക. തണുക്കുമ്പോൾ, കത്തി ഉപയോഗിച്ച് കഷ്ണങ്ങളാക്കി ഒരു പ്ലേറ്റിൽ വയ്ക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് എല്ലാ സീസണിംഗ് ചേരുവകളും ചേർക്കുക. ഇത് തയ്യാറാക്കിയ ഓട്‌സ് കഷ്ണങ്ങളിൽ ഒഴിച്ച് മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പുക.