ഇനി അച്ചാർ നാരങ്ങാ അച്ചാർ തയ്യാറാക്കുമ്പോൾ ഇതുപോലെ തയ്യാറാക്കിക്കോളൂ.. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു നാരങ്ങാ അച്ചാർ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- കഴുകി വൃത്തിയാക്കിയ നാരങ്ങ 500 ഗ്രാം
- എണ്ണ 400 ഗ്രാം
- അച്ചാർ മസാല 250 ഗ്രാം
- കായം 1/4 ടീസ്പൂൺ
- പച്ചമുളക് അരിഞ്ഞത് 8
തയ്യാറാക്കുന്ന വിധം
നാരങ്ങ കഴുകി തുടച്ച് നേർത്ത ഉരുണ്ട കഷ്ണങ്ങളാക്കി മുറിക്കുക. വിത്തുകൾ വേർതിരിക്കുക. എണ്ണ നന്നായി ചൂടാക്കി ഗ്യാസ് ഓഫ് ചെയ്യുക. എണ്ണ ഇളം ചൂടാകുമ്പോൾ, കായം, അച്ചാർ മസാല, നാരങ്ങ, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർക്കുക. നന്നായി ഇളക്കി തയ്യാറാക്കിയ അച്ചാർ തണുത്തശേഷം ഒരു ഗ്ലാസ് പാത്രത്തിൽ നിറച്ച് വെയിലത്ത് വയ്ക്കുക. 15- 20 ദിവസത്തിന് ശേഷം ഉപയോഗിക്കുക.