Food

ഒരു തട്ടിക്കൂട്ട് പിസ്സ ഉണ്ടാക്കിയാലോ?

വീട്ടിൽ തന്നെ പിസ്സ എളുപ്പത്തിൽ ഉണ്ടാക്കാം. എങ്ങനെയെന്നല്ലേ, വരൂ നോക്കാം. എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഊത്തപ്പം പിസ്സയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • റൈസ് 1 കപ്പ്‌
  • കഴുകിയ പരിപ്പ് 1/4 കപ്പ്
  • ഉപ്പ് 1/4 ടീസ്പൂൺ
  • ജീരകം 1/4 ടീസ്പൂൺ
  • മല്ലിയില അരിഞ്ഞത് 1 ടീസ്പൂൺ
  • വേവിച്ച കോൺ 1 ടീസ്പൂൺ
  • ഒലിവ് ഓയിൽ 1 ടീസ്പൂൺ
  • ചില്ലി ഫ്ളാക്സ് 1/4 ടീസ്പൂൺ
  • ഒറിഗാനോ 1/4 ടീസ്പൂൺ
  • മൊസറെല്ല ചീസ് ഗ്രേറ്റ് ചെയ്തത് 1 കപ്പ്
  • പിസ്സ സോസ് 1 ടീസ്പൂൺ
  • വെണ്ണ 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പരിപ്പും അരിയും ഒരു രാത്രി മുഴുവൻ കുതിർക്കുക. രാവിലെ വെള്ളം ഊറ്റി മിക്സിയിൽ അരച്ചെടുക്കുക. മൂടി 7- 8 മണിക്കൂർ വെയിലത്ത് വയ്ക്കുക, അങ്ങനെ ചെയ്യുമ്പോൾ ഫെർമെന്റേഷൻ വേഗത്തിൽ നടക്കുന്നു. സമയക്കുറവുണ്ടെങ്കിൽ ഈനോ ഫ്രൂട്ട് സാൾട്ട് പുളിപ്പിക്കാൻ ഉപയോഗിക്കാം. പുളിപ്പിച്ച ശേഷം 1 ടീസ്പൂൺ ഉപ്പ് മിശ്രിതത്തിലേക്ക് ചേർക്കുക.

ഒരു നോൺസ്റ്റിക്ക് പാനിൽ വെണ്ണ ഒഴിച്ച്, തയ്യാറാക്കിയ മിശ്രിതം 1 ടേബിൾ സ്പൂൺ എടുത്ത് പാനിൽ കട്ടിയായി പരത്തുക. ഏകദേശം 5 മിനിറ്റ് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക. സ്വർണ്ണ നിറമാകുമ്പോൾ, അത് മറിച്ചിടുക.

പിസ്സ സോസ് പുരട്ടിയ ശേഷം അരക്കപ്പ് ചീസ് മുഴുവൻ പരത്തുക. ചോളം, ഒലിവ്, അരിഞ്ഞ മല്ലിയില, ചില്ലി ഫ്ളേക്സ്, ഓറിഗാനോ എന്നിവ നന്നായി വിതറുക. പാൻ മൂടി വെയ്ക്കുക. വളരെ കുറഞ്ഞ തീയിൽ 5 മിനിറ്റ് വേവിക്കുക. ചീസ് ഉരുകി കഴിഞ്ഞ ശേഷം ഗ്യാസ് ഓഫ് ചെയ്യുക. തയ്യാറാക്കിയ ഊത്തപ്പം പിസ്സ പിസ്സ കട്ടർ ഉപയോഗിച്ച് മുറിച്ച് ടുമാറ്റോ സോസിനൊപ്പം വിളമ്പുക.