മാമ്പഴക്കാലം ആയതുകൊണ്ട് തന്നെ മാമ്പഴം കിട്ടാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല അല്ലെ, ഇനി മാമ്പഴ കിട്ടുമ്പോൾ ഈ ലഡ്ഡു ഒന്ന് പരീക്ഷിച്ചു നോക്കൂ..
ആവശ്യമായ ചേരുവകൾ
- ½ കപ്പ് മാമ്പഴ പൾപ്പ്
- അര കപ്പ് കണ്ടൻസ്ഡ് പാൽ
- 1 ടീസ്പൂൺ തേങ്ങാപ്പൊടി
- 1 ടീസ്പൂൺ ഏലക്ക പൊടി
- 1/2 കപ്പ് ഉണങ്ങിയ പഴങ്ങൾ
തയ്യാറാക്കുന്ന വിധം
അടിയിൽ കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിൽ തേങ്ങ ഇളം ബ്രൗൺ നിറവും നല്ല മണവും വരുന്നതുവരെ വറുക്കുക. ഇനി പാനിൽ മാമ്പഴ പൾപ്പ് ഇട്ട് നന്നായി ഇളക്കുക.
ശേഷം കണ്ടൻസ്ഡ് മിൽക്ക്, ഡ്രൈ ഫ്രൂട്ട്സ് എല്ലാം ചേർത്ത് ഒരു നുള്ള് ഏലക്കാപ്പൊടി വിതറുക. അതിനുശേഷം, എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക. ലഡ്ഡു മിശ്രിതം ചട്ടിയിൽ പറ്റിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. മാവ് പോലെ മുറുകുന്നത് വരെ ഇത് ഇളക്കിക്കൊണ്ടേയിരിക്കണം.
അതിന് ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഇനി ഈ മിശ്രിതം തണുപ്പിക്കുക. ഇത് തണുക്കുമ്പോൾ, മിശ്രിതത്തിന്‍റെ ഒരു ചെറിയ ഭാഗം കൈപ്പത്തിയിൽ എടുത്ത് ലഡ്ഡുവിന്‍റെ ആകൃതി നൽകുക. ഒരു പരന്ന ട്രേയിൽ തേങ്ങാപ്പൊടി എടുത്ത് അതിൽ തയ്യാറാക്കിയ ലഡ്ഡൂകൾ ഉരുട്ടുക. മാംഗോ ലഡൂ തയ്യാർ.