കാസർകോട് മഞ്ചേശ്വരത്ത് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി.
മൃതദേഹത്തിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തി. മംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെരീഫി (52) നെ ഇന്നലെ രാത്രിയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.