Food

ഒരുഗ്രൻ ബനാന സ്‌മൂത്തി തയ്യാറാക്കിയാലോ?

വാഴപ്പഴം, സ്ട്രോബെറി എന്നിവ വെച്ച് ഒരു സ്മൂത്തി തയ്യാറാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ സ്മൂത്തിയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • വലിയ വാഴപ്പഴം ഒരെണ്ണം
  • സ്‌ട്രോബറി അര കപ്പ്
  • ലോ ഫാറ്റ് മിൽക്ക് അര കപ്പ്
  • ലോ ഫാറ്റ് സ്‌ട്രോബറി യോഗർട്ട് അര കപ്പ്
  • തേൻ രണ്ട് ടീസ്‌പൂൺ
  • അലങ്കരിക്കാൻ നുറുക്കിയ ബദാം പരിപ്പ്

തയ്യാറാക്കുന്ന വിധം

വാഴപ്പഴം, സ്‌ട്രോബറി, പാൽ, തൈര്, തേൻ എന്നിവ ബ്ലൻഡറിൽ നന്നായി അടിച്ചെടുക്കുക. ഇത് മനോഹരമായ ചില്ല് ഗ്ലാസിൽ പകർന്ന് ബദാം കൊണ്ടലങ്കരിച്ച് സെർവ്വ് ചെയ്യാം. വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ഈ സ്മൂത്തി വളരെ ഹെൽത്തി ആയ വെജിറ്റേറിയൻ ഫുഡ്‌ ആണ്.