എറണാകുളം കോതമംഗലത്ത് 17 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ പൊലീസ് പിടിയിൽ. ബംഗാൾ സ്വദേശികളായ മോസ് ലിൻ ഷേയ്ക്ക്, മന്നൻ ഹുസൈൻ എന്നിവരാണ് കോതമംഗലം പൊലീസിന്‍റെ പിടയിലായത്. സ്യൂട്ട് കേസിലും ബാഗിലുമായി പൊതിക്കെട്ടുകളിലുമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇരുമലപ്പടി കനാൽപ്പാലം ഭാഗത്ത് പൊലീസ് പട്രോളിംഗിനിടെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് പിടികൂടിയത്.