Food

സ്വാദിഷ്ടമായ ജീര റൈസ് റെസിപ്പി നോക്കിയാലോ?

അല്പം വ്യത്യസ്തമായി ഒരു റൈസ് റെസിപ്പി നോക്കിയാലോ? സ്വാദിഷ്ടമായ ജീര റൈസ് ട്രൈ ചെയ്യാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ജീരകം – 1 ടീസ്പൂണ്‍
  • നെയ്യ് – 1 ടീസ്പൂണ്‍
  • പച്ചമുളക് – 3
  • ബസ്മതി റൈസ് – 1 കപ്പ്
  • വെള്ളം – 2 കപ്പ്
  • ഗ്രാമ്പൂ, വഴനയില – 2 എണ്ണം

തയാറാക്കുന്ന വിധം

ബസ്മതി റൈസ് 2 കപ്പ് വെള്ളം ചേര്‍ത്ത് വേവിച്ച് എടുക്കുക. കുഴയാത്ത പരുവത്തില്‍ എടുക്കാന്‍ ശ്രദ്ധിക്കണം. അരി വേവിക്കുന്ന വെള്ളത്തില്‍ 2 വഴനയില, 2 ഗ്രാമ്പൂ എന്നിവ ചേര്‍ക്കുക. ജീര റൈസിന് രുചി നല്‍കുന്നത് ഈ രണ്ട് ചേരുവകളാണ്.ശേഷം ഫ്രൈയിങ് പാനില്‍ നെയ്യ് ചൂടാക്കുക ഇതിലേക്ക് പച്ചമുളക് ചെറു ജീരകം എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. പച്ച മണം മാറി മൂത്തു വരുമ്പോള്‍ റൈസ് ചേര്‍ക്കുക നന്നായി കൂട്ടിയോജിപ്പിച്ചു വാങ്ങുക. സ്വാദിഷ്ടമായ ജീര റൈസ് റെഡി.