ചായക്കടയിലും ബീച്ചിലും കിട്ടുന്ന കോളിഫ്‌ളവര്‍ ഫ്രൈ വീട്ടിൽ തയ്യാറാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്.
ആവശ്യമായ ചേരുവകള്‍
- കോളിഫ്‌ളവര്‍
- കടലമാവ്
- അരിപ്പൊടി
- മുളകുപൊടി
- ഗരംമസാല
- മഞ്ഞള്‍പ്പൊടി
- ഇഞ്ചി
- വെളുത്തുള്ളി
- വെളിച്ചെണ്ണ
- പച്ചമുളക്
- സവാള
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
കോളിഫ്‌ളവര്‍ കഷ്ണങ്ങളാക്കി ചൂടുവെള്ളത്തില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുറച്ചു സമയം മാറ്റി വയ്ക്കുക. ഒരു ബൗളിലേക്ക് ഒരു കപ്പ് കടലമാവ്, ഒരു കപ്പ് അരിപ്പൊടി എന്നിവ എടുക്കുക. അതിലേക്ക് എരിവിനനുസരിച്ച് മുളകുപൊടി, അല്‍പ്പം ഗരംമസാല, മഞ്ഞള്‍പ്പൊടി, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളത്തില്‍ കുതിര്‍ത്തു വച്ചിരിക്കുന്ന കോളിഫ്‌ളവര്‍ അതിലേക്കു ചേര്‍ത്തിളക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. മസാല പുരട്ടി വച്ച കോളിഫ്‌ളവര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് വറുക്കുക. ക്രിസ്പിയായി വറുത്തെടുത്ത കോളിഫ്‌ളവര്‍ മറ്റൊരു പാത്രത്തിലേക്കു മാറ്റുക. അതേ എണ്ണയിലേക്ക് രണ്ടോ മൂന്നോ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തു വറുക്കുക. കോളിഫ്‌ളവറിനു മുകളിലേക്കു ചേര്‍ക്കുക. കടകളിലെ അതേ രുചിയിലുള്ള ക്രിസ്പ്പി കോളിഫ്‌ളവര്‍ തയ്യാര്‍.