Kerala

സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന മുന്നറിയിപ്പുമായി സംസ്ഥാന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ലേ​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നതെന്നും പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ പ​തി​ച്ച​ത് ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​റി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി​യി​ലു​മാ​ണ്. ഇ​വി​ടങ്ങളിൽ അ​ൾ​ട്രാ വ​യ​ല​റ്റ് സൂ​ചി​ക ഒ​മ്പ​താ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Latest News