സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു വ്യക്തിയാണ് നടൻ പൃഥ്വിരാജ് നിരവധി ആളുകളാണ് താരത്തെ പല കാലഘട്ടത്തിലും വിമർശിച്ചിട്ടുള്ളത് എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് ഒക്കെ പലപ്പോഴും കുറിക്ക് കൊള്ളുന്ന മറുപടി തന്നെയാണ് താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത് ഏറ്റവും അടുത്ത സമയത്ത് താരത്തിന്റെ എമ്പുരാൻ എന്ന സിനിമയ്ക്കെതിരെയും വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു ഈ വിമർശനത്തെയും വളരെ മനോഹരമായ രീതിയിൽ ആയിരുന്നു പൃഥ്വിരാജ് നേരിട്ടത്
ഇപ്പോൾ പഴയ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് വളരെ വ്യക്തമായ രീതിയിൽ ചില കാര്യങ്ങളെക്കുറിച്ച് താരം പറയുന്നത് ആളുകൾ ഏറ്റെടുക്കുന്നുണ്ട് മതത്തെ കുറിച്ചാണ് ഈ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നത് വാക്കുകൾ ഇങ്ങനെ…
” എനിക്ക് സീറോ പെർസെന്റജ് മാത്രം വിശ്വാസമുള്ള ഒരു കൺസെപ്റ്റ് ആണ് മതം. അത് ഏതോ ഒരു കാലത്ത് ഒരു സോഷ്യൽ സ്ട്രക്ചർ എന്ന രീതിയിലാണ് ഞാൻ കാണുന്നത്. ആദ്യമൊക്കെ നമ്മുടെ നാട്ടിൽ സാമ്പത്തികമായിരുന്നു സോഷ്യൽ സ്ട്രക്ചർ പണക്കാർ ദരിദ്രർ എന്ന രീതിയിലുള്ള സാമ്പത്തികം..പിന്നീട് തൊഴിലായി അതാണ് ക്ഷത്രിയർ വൈഷ്യർ എന്നിവ. അവിടെ നിന്നൊക്കെ ഒടുവിൽ ആരോ ഒരു സോഷ്യൽ സ്ട്രക്ച്ചറിന് കണ്ടുപിടിച്ച സാധനം മാത്രമാണ് മതം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ന മതക്കാർ ഇന്ന മതക്കാർ എനിക്കതിൽ ഒട്ടുംതന്നെ വിശ്വാസമില്ല. റിലീജിയൻ എന്ന് പറയുന്നത് ഒരു സോഷ്യൽ സ്ട്രക്ചർ ഉണ്ടാക്കാൻ ഒരുപാട് ആളുകൾ ചേർന്ന് ഉണ്ടാക്കിയ ഒരു ഉപകരണം മാത്രമാണ് .
View this post on Instagram
അങ്ങനെയൊരു സോഷ്യൽ സ്ട്രക്ച്ചർ ഉള്ളതുകൊണ്ടാണ് ലോകം ഇന്നിങ്ങനെ നിലനിൽക്കുന്നത്. അതൊക്കെ ഞാൻ സമ്മതിക്കുന്നു.. എനിക്ക് മതത്തിൽ യാതൊരുവിധ വിശ്വാസവുമില്ല..” ഇങ്ങനെയാണ് പൃഥ്വിരാജ് പറയുന്നത്