Tech

എഴുതാനും വരയ്ക്കാനും ഒരു ഫോൺ! മോട്ടോ എഡ്ജ് 60 സ്‌റ്റൈലസിന്റെ വിശേഷങ്ങൾ ഇങ്ങനെ | Motorola Edge 60 Stylus

എഡ്ജ് 60 ഫ്യൂഷനും എഡ്ജ് 60 പ്രോയും അടങ്ങുന്ന നിരയിലേക്കാണ് പുതിയ ഫോണ്‍ എത്തുന്നത്

പ്രമുഖ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ മോട്ടോ എഡ്ജ് 60 സ്‌റ്റൈലസ് എന്ന പേരിലുള്ള പുതിയ ഫോൺ 15് വിപണിയിലെത്തും. വരയ്ക്കല്‍, കുറിപ്പുകള്‍ തയ്യാറാക്കല്‍ തുടങ്ങിയ ദൈനംദിന ജോലികള്‍ക്കായി ഒരു പ്രത്യേക സ്‌റ്റൈലുമായാണ് ഈ ഫോണ്‍ എത്തുക. മറ്റ് ആകർഷണീയമായ പുതിയ ഫീച്ചറുകളും ഇതിലുണ്ട്.

എഡ്ജ് 60 ഫ്യൂഷനും എഡ്ജ് 60 പ്രോയും അടങ്ങുന്ന നിരയിലേക്കാണ് പുതിയ ഫോണ്‍ എത്തുന്നത്. ഫ്‌ലിപ്കാര്‍ട്ട്, മോട്ടോറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, റീട്ടെയില്‍ ചാനല്‍ പങ്കാളികള്‍ എന്നിവയില്‍ ഫോണ്‍ ലഭ്യമാകും. ബില്‍റ്റ്-ഇന്‍ സ്‌റ്റൈലസ്, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷന്‍, IP68 സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ഫോണ്‍ എത്തുന്നത്.

മോട്ടോറോള എഡ്ജ് 60 സ്‌റ്റൈലസില്‍ 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.7 pOLED പാനല്‍ ഉണ്ടായിരിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7s Gen 2 ചിപ്സെറ്റുമായി ഈ ഫോണ്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് വിവരം. കൂടാതെ 256GB വരെ സ്റ്റോറേജും 8GB റാമും ഇതില്‍ വന്നേക്കാം. മോട്ടറോള എഡ്ജ് 60 സ്‌റ്റൈലസില്‍ 5000mAh ബാറ്ററിയും 68W ഫാസ്റ്റ് ചാര്‍ജിങ്ങ് പിന്തുണയും 15W വയര്‍ലെസ് ചാര്‍ജിങ്ങും ഉണ്ടായിരിക്കാം.

കാമറയെ സംബന്ധിച്ചിടത്തോളം, ഉപകരണത്തില്‍ 50MP LYTIA LYT700C കാമറ സെന്‍സറും 13MP അള്‍ട്രാവൈഡ് സെന്‍സറും ഉണ്ടായിരിക്കാം. മുന്‍വശത്ത് 32MP ഫ്രണ്ട് ഫേസിങ് കാമറ ഉണ്ടായിരിക്കാം. ഇത് വൈ-ഫൈ 6, ഡോള്‍ബി അറ്റ്മോസ് പിന്തുണയുള്ള ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയെ പിന്തുണച്ചേക്കാം. നിരവധി മോട്ടോ എഐ സവിശേഷതകളും ഇതില്‍ ഉണ്ടായേക്കാം.

content highlight: Motorola Edge 60 Stylus