Kerala

സിസേറിയൻ ഡോക്ടർമാരുടെ തട്ടിപ്പ്, ഒരു കുട്ടി 4 വർഷം വരെ ഗർഭപാത്രത്തിൽ കിടക്കും: എ പി അബ്ദുൽ ഹക്കീം അസ്ഹരി

സിസേറിയൻ ഡോക്ടർമാരുടെ തട്ടിപ്പാണെന്നും ഒരു കുട്ടി നാലുവർഷം വരെ അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുമെന്നും എസ് വൈ എസ് ജനറൽ സെക്രട്ടറി എ പി അബ്ദുൽ ഹക്കീം അസ്ഹരി. വീട്ടിലെ പ്രസവങ്ങൾക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് എപി അബ്ദുൽ ഹക്കീമിന്റെ പരാമർശം. പ്രസവം സ്വാഭാവിക പ്രക്രിയ ആണെന്നും ഡോക്ടർമാരുടെത് കച്ചവട തന്ത്രമാണെന്നും എപി അബ്ദുൽ ഹക്കീം പറഞ്ഞു. പത്ത് മാസമായി ഇപ്പോൾ പൊട്ടുമെന്ന് പറഞ്ഞ് ബേജാറാകണ്ടെന്നും നോക്കിക്കൊള്ളാം എന്നുപറഞ്ഞാൽ മതിയെന്നും അബ്ദുൽ ഹക്കീം അസ്ഹരി പറയുന്നു. സമയമാകുമ്പോൾ പ്രസവിക്കും അതൊരു സ്വഭാവിക പ്രക്രിയയാണ്. അതിന് സിസേറിയന്റെ ആവശ്യമില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

Latest News