സാധാരണയായി സദ്യകളിൽ ആദ്യം വിളമ്പുന്ന കറികളിൽ ഒന്നാണ് പരിപ്പുകറി. ഈ വിഷുക്കാലത്ത് തയ്യാറാക്കാം സ്വാദിഷ്ടമായ പരിപ്പുകറി. രുചികരമായ ഈ ഐറ്റം വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- പരിപ്പ് — ഒരു കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം — പാകത്തിന്
- വറ്റൽമുളക്— ഒന്ന്
- തേങ്ങ ചുരണ്ടിയത് — കാൽ കപ്പ്
- ജീരകം — കാൽ ചെറിയ സ്പൂൺ
- വെളിച്ചെണ്ണ — ഒരു വലിയ സ്പൂൺ
- കറിവേപ്പില — ഒരു തണ്ട്
- നെയ്യ് — പാകത്തിന്
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുളള ചിനച്ചട്ടിയിൽ നന്നായി കഴുകിയ പരിപ്പ് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. ശേഷം തേങ്ങ ജീരകം ചേർത്ത് മയത്തിൽ അരച്ചത് വെന്തപരിപ്പിൽ ചേർത്തു തിളപ്പിക്കുക. തീ കെടുത്തിയശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി ചൂടോടെ വിളമ്പുക. വെള്ളം അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം. പാകമായി കഴിയുമ്പോൾ നെയ്യുടെ ഒപ്പം വിളമ്പാം.
STORY HIGHLIGHT: parippu curry