ഈ ചൂടത്ത് തണുപ്പുള്ള ജ്യൂസ് എല്ലാവർക്കും ആശ്വാസം പകരുന്ന ഒന്നാണ്. ഈ സമയത്ത് നല്ല തണുപ്പൻ കോൾഡ് കോഫീ ആയാലോ. തയ്യാറാക്കാം കഫേ സ്റ്റൈലിൽ കോൾഡ് കോഫി ഇനി വീട്ടിൽ തന്നെ.
ചേരുവകൾ
- പാൽ- 2 കപ്പ്
- കാപ്പിപ്പൊടി- 11/2 ടേബിൾസ്പൂൺ
- ശർക്കരപ്പൊടി- 3 ടേബിൾസ്പൂൺ
- വാനിലി എക്സ്ട്രാക്റ്റ്- 1/2 ടീസ്പൂൺ
- ചോക്ലേറ്റ് സോസ്- 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
തണുപ്പിച്ച പാലിലേയ്ക്ക് കാപ്പിപ്പൊടിയും ശർക്കരപൊടിച്ചതും വാനില എക്സ്ട്രാക്റ്റും ചേർത്ത് ബ്ലെൻഡ് ചെയ്തെടുക്കാം. ഒരു ഗ്ലാസിലേയ്ക്ക് ചോക്ലേറ്റ് സോസ് ഒഴിച്ച് ബ്ലെൻഡ് ചെയ്തെടുത്ത കാപ്പി അതിലേയ്ക്ക് ഒഴിക്കാം. ആവശ്യമെങ്കിൽ രണ്ട് ഐസ്ക്യൂബും ചേർക്കാം. കോൾഡ് കോഫി തയ്യാർ.
STORY HIGHLIGHT: Cold coffee
















