കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ. ഇരുപത്തിയാറാം മൈലിൽ ഫാസ് എന്ന സ്ഥാപനത്തിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തും ആരോഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. ഭക്ഷ്യവിഷബാധ ഏറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പരാതിയ്ക്ക് പിന്നാലെ നടത്തിയ പരിശോധനയിൽ ശുചിത്വമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ജീവനക്കാർ ഹെൽത്ത് കാർഡില്ലാതെയാണ് ജോലി ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. താത്കാലികമായി ഹോട്ടൽ അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി.
STORY HIGHLIGHT: kuzhimanthi food poisoning