വളരെ സിമ്പിൾ ആയി ഇനി നിങ്ങൾക്ക് പൊണ്ണത്തടി കുറയ്ക്കാം. അതിനു വേണ്ടത് രണ്ടു ഗ്ലാസ് വെള്ളമാണ്. ഭക്ഷണത്തിനു മുൻപ് വെള്ളം കുടിച്ചുകൊണ്ട് പൊണ്ണത്തടി എങ്ങനെ കുറയ്ക്കാം എന്ന് പങ്കുവയ്ക്കുകയാണ് പോഷകാഹാര വിദഗ്ധനായ അലൻ ആരഗൺ. എന്നാല്‍ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നതു കൊണ്ട് മാത്രം കാര്യമില്ല. ശരിയായ ജീവിതശൈലി കൂടി പിന്തുടരുമ്പോഴാണ് ഈ ടെക്‌നിക് പ്രാവര്‍ത്തികമാവുകയെന്നും വിദഗ്ധര്‍ പറയുന്നു. പ്രായമായവര്‍ ഇത് പിന്തുടരുന്നത് ശ്രദ്ധിക്കണം. വെള്ളം ധാരാളം കുടിക്കുന്നത് പ്രായമായവരില്‍ വിശപ്പ് കുറയ്ക്കുകയും ഇത് പോഷകമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കരുത് എന്നത് വെറും ഒരു മിത്ത് മാത്രമാണ്. ഇതിന് ശാസ്ത്രിയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുമ്പോള്‍ ദഹന എന്‍സൈമുകള്‍ നേര്‍ത്തതാകുകയും ദഹനം കൃത്യമായി നടക്കില്ലെന്നുമാണ് വാദം. എന്നാല്‍ വെള്ളം ദഹനം മെച്ചപ്പെടുത്താനും കലോറി എടുക്കുന്നത് കുറയ്ക്കാനും സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രധാനമായും നാല് സ്റ്റെപ്പുകളാണ് വാട്ടര്‍ ട്രിക്കിലുള്ളത്
ഭക്ഷണം കഴിക്കുന്നതിന് ഏതാണ്ട് 20 മിനിറ്റ് മുന്‍പ് രണ്ട് ഗ്ലാസ് (500-1000 മില്ലിലിറ്റല്‍) കുടിക്കുക.
ഭക്ഷണം സമയമെടുത്ത് നന്നായി ചവച്ച് കഴിക്കുക. ഇതിനൊപ്പം ഇടയ്ക്ക് വെള്ളം കുടിക്കുന്നത് പെട്ടെന്ന് വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാന്‍ സഹായിക്കും.
View this post on Instagram
കലോറി കുറഞ്ഞ ഭക്ഷണം വേണം ആദ്യം കഴിക്കാന്‍. കൂടുതലുള്ളത് അവസാനവും.
വയറു നിറഞ്ഞതായി സംതൃപ്തി ഉണ്ടാകുന്നതിന് ഓരോ തവണ ഭക്ഷണം കഴിക്കുന്നതിനിടെയും സമയം അനുവദിക്കുക.
ശരീരത്തിന് വെള്ളം അത്യാവശ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം, പക്ഷേ സത്യം പറഞ്ഞാൽ – സാധാരണ വെള്ളം വിരസമാകാൻ സാധ്യതയുണ്ട്. ഏറ്റവും നല്ല ഭാഗം? രുചി മെച്ചപ്പെടുത്തുക മാത്രമല്ല, മെറ്റബോളിസം വർദ്ധിപ്പിക്കുകയും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും, ദിവസം മുഴുവൻ നിങ്ങൾക്ക് ഉന്മേഷവും ഊർജ്ജസ്വലതയും അനുഭവപ്പെടുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ ഉപയോഗിച്ച് നിങ്ങളുടെ വെള്ളത്തിന് ഉത്തേജനം നൽകാം. അതിനാൽ, സാധാരണ വെള്ളം മാത്രം കുടിക്കുന്നതിൽ നിങ്ങൾക്ക് മടുപ്പ് തോന്നുന്നുവെങ്കിൽ, നിങ്ങളുടെ ഗ്ലാസ് വെള്ളത്തിൽ നാരങ്ങാ , ഇഞ്ചി കറുവപ്പട്ട എന്നിവയിൽ ഏതെങ്കിലും ചേർക്കാം.
content highlight: drinking-plain-water-for-weightloss