Recipe

ആരോഗ്യത്തിനും മികച്ച മുതിര കഞ്ഞി എങ്ങനെ ഉണ്ടാക്കിയെടുക്കാം

തയ്യാറാക്കുന്ന വിധം

ഇതിനായി തലേ ദിവസം മുതിര വെള്ളത്തിലിട്ടു കുതിര്‍ത്തി വെയ്‌ക്കുക. ശേഷം പിറ്റേ ദിവസം മുതിര ഉപ്പു ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. മുതിര നന്നായി വേവിച്ച ശേഷം അതിലെ വെള്ളം കളയാതെ അതിലേക്ക് അല്പം ചോറ് ഇട്ടുകൊടുക്കുക. ഇത് നന്നായി തിളച്ച ശേഷം അടുപ്പില്‍ നിന്നും ഇറക്കി വെയ്‌ക്കുക. ശേഷം ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക.

ഇതിലേക്ക് വറ്റല്‍ മുളകും, ചുവന്നുളളിയും, കറിവേപ്പിലയും ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം ഇത് മുതിര കഞ്ഞിയിലേക്ക് ചേര്‍ക്ക് കൊടുക്കുക. ശേഷം ചൂടോടെ കഴിക്കാം, ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അമിത വിശപ്പ് ഇല്ലാതാക്കാന്‍ ഈ മുതിര കഞ്ഞി വളരെ നല്ലതാണ്. ചില ആളുകള്‍ക്ക് ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കേണ്ടതായി വരുന്നു. എന്നാല്‍ ഇത് രാവിലെ കഴിക്കുകയാണെങ്കില്‍ കുറച്ചു നേരത്തേക്ക് വിശപ്പ് ഉണ്ടാവുകയില്ല. കൂടാതെ രാത്രി കഴിക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണം കൂടിയാണ് ഈ മുതിര കഞ്ഞി. വേഗത്തില്‍ ദഹിക്കുന്ന ഒന്നാണിത്.

കൂടാതെ ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാകുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള കലോറിയുടെ അളവ് വളരെ കുറവാണ് അതുകൊണ്ട് തന്നെ മുതിര കഴിക്കുന്നത് കൊണ്ട് യാതൊരു കാരണവശാലും തടി കൂടുകയില്ല. വയറ്റില്‍ അടിഞ്ഞു കിടക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും തടി കുറയ്‌ക്കാനും ഇത് സഹായകമാണ്. കൂടാതെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും ഇതു കൊണ്ട് സാധിക്കുന്നു. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. മുതിര വേവിച്ച വെള്ളം ആരോഗ്യത്തിന് വളരെയേറെയാണ് ഗുണകരമാണ്.