ചേരുവകൾ
ഉലുവ അര കപ്പ്
തേങ്ങ – അര കപ്പ്
ശർക്കര – അര കപ്പ്
ചുക്ക് പൊടിച്ചത് – അര ടീസ്പൂൺ
എലയ്ക പൊടിച്ചത് – അര ടീസ്പൂൺ
ജീരകം – അര ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
വെള്ളം – 2 കപ്പ്
തയാറാകുന്ന വിധം
ഉലുവ 3 മണിക്കൂർ നന്നായി കുതിർക്കുക. നന്നായി കഴുകിയിട്ടു വേണം കുതിർക്കാൻ.
അതിന് ശേഷം
ഒരു പാത്രത്തിൽ 2 cup വെള്ളം എടുക്കുക. അതിൽ കുതിർത്തു വെച്ചിരിക്കുന്ന ഉലുവ ചേർത്ത് നന്നായി യോജിപ്പിച്ചു ചെറിയ തീയിൽ നന്നായി ഇളക്കി വേവിക്കുക. വെന്തു വരുമ്പോൾ ശർക്കര നന്നായി ഒന്ന് അലിയിച്ചത് ചേർക്കുക. ഉപ്പ് ചേർക്കുക. നന്നായി വെന്ത് കഴിയുമ്പോൾ ചുക്ക്, ജീരകം, എലയ്ക എന്നിവ ചേർക്കാം. അവസാനമായി തേങ്ങാ ചേർത്ത് ഇളക്കി വാങ്ങിവെയ്ക്കുക.