വറുത്ത മീനും നല്ല ബീഫ് കറിയും ഒക്കെ കൂട്ടി ഒരു ഊണ് കഴിക്കുക എന്ന് പറഞ്ഞാൽ അതൊരു പ്രത്യേക സുഖം തന്നെയാണ്. വലിയ ഫൈവ് സ്റ്റാർ ഹോട്ടലിലെ കാര്യമൊന്നുമല്ല പറയുന്നത്. പത്തനംതിട്ട റാന്നിയിൽ ഉള്ള മക്കപ്പുഴ എന്ന സ്ഥലത്തെ ഒരു കൊച്ചു ഹോട്ടലിലേക്ക് കാര്യമാണ് വലിയ ഫൈവ് സ്റ്റാർ സംവിധാനങ്ങൾ ഒന്നുമില്ല എങ്കിലും രുചികരമായ ഭക്ഷണം കഴിക്കാൻ ഇവിടേക്ക് വന്നാൽ മതി.
രുചികരമായ ബീഫ് കറിയാണ് ഇവിടുത്തെ ഭക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ബീഫ് കറി കഴിക്കുവാൻ വേണ്ടി പലരും ഇവിടേക്ക് എത്താറുണ്ട് തിരക്കായത് കൊണ്ട് തന്നെ പലരും അവിടെ കാത്തുനിന്നാണ് ഈ ഭക്ഷണം കഴിക്കുന്നത്. എപ്പോഴും ഇവിടെ ഭയങ്കര തിരക്കായിരിക്കും വീട്ടിലെ അതേ രുചിയിൽ ഭക്ഷണം കഴിക്കാൻ എന്നതാണ് ഈ ഹോട്ടലിന്റെ പ്രത്യേകത ഇവിടെ ഒരുവട്ടം വരുന്നവർ വീണ്ടും വരും യശോധരനും ഭാര്യയും ആണ് ഈ ഒരു ഹോട്ടൽ നടത്തുന്നത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് കൂടുതലും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്നത് മിതമായ നിരക്കിൽ ആണ് ഇവിടെ ഭക്ഷണം ലഭിക്കുന്നത്
ഏറെ രുചികരമായ ഭക്ഷണം കഴിക്കുവാൻ റാന്നി മക്കപ്പുഴയിലേക്ക് എത്തിയാൽ മതി എന്നതാണ് സത്യം. വീട്ടിലെ രുചിയിൽ കഴിക്കാൻ സാധിക്കും എന്നാണ് പലരും ഈ ഭക്ഷണത്തെക്കുറിച്ച് പറയാറുള്ളത് എല്ലാ സമയത്തും അവിടെ തിരക്കാണ് എന്നത് തന്നെ ഈ ഭക്ഷണം കഴിക്കാൻ എത്തുന്ന ആളുകൾക്ക് എത്രത്തോളം അവിടുത്തെ രുചി ഇഷ്ടം ആയിട്ടുണ്ട് എന്നതിന്റെ ഉദാഹരണം കൂടിയാണ്.