മൊക്കോക്ചുംഗ് സന്ദര്‍ശിക്കാതെ നാഗാലാന്‍ഡ് യാത്ര ഒരിക്കലും പൂര്‍ണമാകില്ല. പ്രമുഖ ജില്ലാ ആസ്ഥാനങ്ങളിലൊന്നായ ഇവിടത്തെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ആവോ ഗോത്ര വിഭാഗത്തില്‍ പെട്ടവരാണ്. ദിമാപൂരും കൊഹിമയും കഴിഞ്ഞാല്‍ നാഗാലാന്‍റില്‍ കൂടുതല്‍ ജനസംഖ്യയുള്ള മൂന്നാമത്തെ സ്ഥലമായ മൊക്കോക്ചുംഗിനെ നാഗാലാന്‍റിന്റെ സാംസ്കാരിക തലസ്ഥാനമായാണ് ഗണിക്കുന്നത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച്, ഭംഗി വാരി വിതറി നില്‍ക്കുന്ന മലനിരകളും അവയെ ചുറ്റി തൊങ്ങലുപോലെ ഒഴുകുന്ന നദികളുമെല്ലാം അഴകേറ്റുന്ന മോക്കോംഗിന് സമുദ്രനിരപ്പില്‍ നിന്ന് 1325 അടിയാണ് ഉയരം.
വടക്കന്‍ ആസാമിനോട് ചേര്‍ന്നാണ് മോക്കോചുംഗ് സ്ഥിതി ചെയ്യുന്നത്. ക്രിസ്തുമസ്, ന്യൂഇയര്‍ സമയങ്ങളിലും ആവോ വിഭാഗക്കാരുടെ ഉല്‍സവമായ മൊവാറ്റ്സുവിന്‍െറ ദിവസങ്ങളിലുമാണ് മോക്കോചുംഗ് ഉണരാറുള്ളത്. ന്യൂഇയര്‍ ദിവസത്തില്‍ പ്രധാന നഗരമധ്യത്തില്‍ ആട്ടവും പാട്ടവുമായി കഴിയുന്ന പ്രദേശവാസികള്‍ക്കൊപ്പം സഞ്ചാരികളും ധാരാളം പങ്കെടുക്കാറുണ്ട്. എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും പോലെ ഉല്‍സവങ്ങളും മേളകളുമാണ് നാഗാലാന്‍റിന്‍െറയും ആകര്‍ഷണം. മൊവാറ്റ്സു ഉല്‍സവമാണ് ഇതില്‍ പ്രധാനപ്പെട്ടത്. മെയ് മാസത്തിലെ ആദ്യ ആഴ്ചയില്‍ നടക്കുന്ന ഉല്‍സവത്തിന്റെ കേന്ദ്ര സ്ഥാനം പ്രധാന നഗരത്തില്‍ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന മലയുടെ മുകളിലുള്ള ചുചുയിംലാംഗ് എന്ന ഗ്രാമം ആണ്.
ആവോ ജന വിഭാഗത്തിന്‍െറ സാമൂഹിക കെട്ടുറപ്പിന്‍െറ പ്രതീകമായ ഉല്‍സവത്തില്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നതും പ്രായമുള്ളവരെ ആദരിക്കുന്നതടക്കം പരിപാടികള്‍ നടക്കാറുണ്ട്. സുന്‍ഗ്രെം മോംഗ് ആണ് ഇവിടത്തെ മറ്റൊരു ഉല്‍സവം. ആവോസ് വിഭാഗത്തിലെ 95 ശതമാനം പേരും ക്രിസ്ത്യാനികളാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍െറ തുടക്കത്തിലേ ഇവര്‍ ക്രൈസ്തവ മതത്തിലേക്ക് ചെയ്തതായാണ് ചരിത്രം പറയുന്നത്.
STORY HIGHLIGHTS : A journey to explore the innermost parts of Nagaland; Let’s go to Mokokchung