തന്നിലേക്ക് എത്തുന്ന ഓരോ സഞ്ചാരികൾക്കുമായി വേണ്ടി എന്തെങ്കിലും ഒന്ന് കരുതി വച്ചിട്ടുണ്ടാകും മോണ്‍. . നഗര ജീവിതത്തിന്റെ തിരക്കില്‍ നിന്നും ഒഴിഞ്ഞ് ശാന്തവും മോനഹരവുമായ ഒരു സ്ഥലമാണ് നിങ്ങള്‍ അഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും മോണ്‍ തിരഞ്ഞെടുക്കാം. വടക്ക് കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിന്റെ പതിനൊന്നാമത്തെ ജില്ലയാണ് മോണ്‍. വടക്ക് ആസ്സാം, തെക്ക് മ്യാന്‍മാര്‍, പടിഞ്ഞാറ് മോകോകോചുങ്, ട്യൂനാസാങ് എന്നിവയുമായാണ് ജില്ല അതിര്‍ത്തികള്‍ പങ്കിടുന്നത്.സംസ്‌കാര സമ്പന്നമായ മോണ്‍ പലപ്പോഴും കണക്കാക്കപ്പെടുന്നത് വിനോദ സഞ്ചാരികളുടെ സാംസ്‌കാരിക സ്വര്‍ഗമായിട്ടാണ്. നാഗാലാന്‍ഡിലെ പച്ചകുത്തിയ യോദ്ധാക്കളായ കോണ്യാക്കുകളുടെ നാടായിട്ടാണ് മോണ്‍ ജില്ല അറിയപ്പെടുന്നത്.
ജില്ലയിലെ ഗ്രാമങ്ങളിലെ സ്‌ത്രീകളും പുരുഷന്‍മാരും പരമ്പരാഗത വസ്‌ത്രധാരണശൈലിയാണ് ഇപ്പോഴും പിന്തുടരുന്നത്. വലിയ കമ്മലുകള്‍ ഉള്‍പ്പടെ വലുപ്പം കൂടിയ ആഭരണങ്ങളാണ് ഇവര്‍ അണിയുന്നത്. തെന്ദു , തെന്തോ എന്നിങ്ങനെ രണ്ട് വിഭാഗമായി കോണ്യാകിനെ വിഭജിച്ചിട്ടുണ്ട്. തെന്ദു വിഭാഗം അവരുടെ പച്ചകുത്തിയ മുഖത്താലാണ് അറിയപ്പെടുന്നത്. അതേസമയം തെന്തോ വെളുത്ത മുഖത്താലാണ് അറിയപ്പെടുന്നത്. തെന്ദുക്കള്‍ ജില്ലയുടെ താഴ്‌ന്ന ഭാഗത്തും തെന്തോസ് ജില്ലയുടെ ഉയര്‍ന്ന ഭാഗമായ തോബു പ്രദേശത്തുമാണ് താമസിക്കുന്നത്.
തെന്ദുവിന്റെ ഭരണാധികാരികള്‍ ആന്‍ഘ്‌സ് എന്നാണ് അറിപ്പെടുന്നത്. മുഖത്തും കവിളത്തും തെന്ദു വിഭാഗക്കാര്‍ പച്ചകുത്തിയിരിക്കും.ഏപ്രില്‍ മാസത്തില്‍ എയോലിയോങ് മോന്യു ഉത്സവത്താല്‍ കോണ്യാക്കുകള്‍ ആഘോഷ ഭാവത്തിലായിരിക്കും. ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന ഈ ആഘോഷങ്ങള്‍ വിളവെടുപ്പിനെയും വസന്തകാലത്തെയും സ്വാഗതം ചെയ്യാന്‍ വേണ്ടിയുള്ളതാണ്. ഈ സമയത്ത് ഇവിടം സന്ദര്‍ശനത്തിന് തിരഞ്ഞെടുക്കാവുന്നതാണ്.
STORY HIGHLIGHTS : What Mon has in store for travelers