കെട്ടിടത്തിന് ലൈസൻസ് നൽകാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നിതീഷ് റോയിയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കെട്ടിട ലൈസൻസ് വാഗ്ദാനം ചെയ്ത് 8000 രൂപയാണ് ഉടമയിൽ നിന്നും ഇയാൾ കൈപ്പറ്റിയത്.
നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ പണം വാങ്ങിയതായി സമ്മതിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെയും വിവാദമായതോടെയും ഗൂഗിൾ പേ വഴി കെട്ടിട ഉടമയ്ക്ക് പണം തിരികെ നൽകിയെങ്കിലും പൊതുപ്രവർത്തകനായ സി സതീശൻ പ്രിൻസിപ്പൽ ഡയറക്ടർ കൊടുത്ത പരാതിയെ തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു.
STORY HIGHLIGHT: health inspector suspended at kochi