വന്യജീവികളുടെ വൈവിധ്യ കാഴ്ചകളും വൈവിധ്യമാര്‍ന്ന സംരംഭങ്ങളും പ്രാദകച്ചവടകേന്ദ്രങ്ങളും കരകൗശല ഉത്പന്നങ്ങളും കൊണ്ട് സമ്പന്നമാണ് കലിഫോര്‍ണിയയിലെ മാമത്ത് ലേക്‌സ് എന്ന നഗരം. ഇവിടുത്തെ ഊര്‍ജ്ജസ്വലമായ അന്തരീക്ഷം വിവിധ തരം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഷോപ്പിങിനും പ്രാദേശികമായ വൈവിധ്യങ്ങള്‍ ആസ്വദിക്കുന്നതിനും പറ്റിയ മാമത്ത് ലേക്‌സില്‍ തനതായ വിഭവങ്ങള്‍ നിരവധിയുണ്ട്. വൈൽഡ് ലൈഫ് കാഴ്ചകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരെയും ഇവിടെ നിരവധി കാഴ്ചകൾ കാത്തിരിക്കുന്നു.
കരടികൾ, മാർമോട്ട്സ് (മഞ്ഞ വയറുള്ള മാർമോട്ട്, അണ്ണാൻ കുടുംബത്തിലെ ഏറ്റവും വലിയ അംഗമാണ്), പർവത സിംഹങ്ങൾ, മ്യൂൾ ഡിയർ (കോവർകഴുത മാൻ), ട്യൂൾ എൽക്ക്, കാട്ടു കുതിര, ബിഹോൺ ഷീപ്പ്, 300-ലധികം ഇനം പക്ഷികളും ഇവിടുണ്ട്. പ്രാദേശിക കാഴ്ചകൾക്ക് കലിഫോർണിയ വെൽക്കം സെന്ററായ മാമോത്ത് ലേക്ക്സ് വെൽക്കം സെന്റർ സന്ദർശിക്കാം.
STORY HIGHLIGHTS :spot-the-wildlife-in-mammoth-lakes