കൊല്ലം: കൊല്ലം കടയ്ക്കലിൽ സൂപ്പർമാർക്കറ്റിൽ നിന്ന് 700 കിലോയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ചടയ മംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയിരിക്കുന്നത്. സ്ഥാപന ഉടമ മുൻപും ലഹരിക്കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു.