ജമ്മു-കശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. അഖ്നൂരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു വരിച്ചു. കൊല്ലപ്പെട്ടവരിൽ ജെയ്ഷെ മുഹമ്മദ് കമാന്‍ഡറും ഉള്‍പ്പെടും. വധിച്ച ഭീകരരിൽ നിന്ന് എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു.
അതിര്‍ത്തി കടന്ന് ഭീകരര്‍ എത്തുകയായിരുന്നു. കിഷ്ത്വാറിലെ ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഇവിടങ്ങളിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.