വിവാദ പ്രസ്താവനയുമായി മതപ്രഭാഷകൻ. പാത്രം കൊട്ടുമ്പോൾ അതൊരു വലിയ പ്രോസസ് ആണെന്നും കൊറോണ വൈറസ് ചത്തുപോകുമെന്നും മോഹൻലാൽ പറഞ്ഞത് പോലെയാണ് ഇപ്പോഴത്തെ പുതിയ വൈറൽ പ്രസ്താവന.
ആളുകൾ കൂടുമ്പോൾ കരിമരുന്ന് പ്രയോഗം നടത്തുന്നത് നല്ലതാണെന്നും ധാരാളം അണുക്കൾ അതിലൂടെ ചത്തുപോകുമെന്നുമാണ് മുസ്ലിം മത പ്രഭാഷകൻ വിഡിയോയിൽ പറയുന്നത്. ആളുകൾ ഒരുമിച്ച് കൂടുമ്പോൾ ധാരാളം മാലിന്യം ഉണ്ടാകുമെന്നും ഇത് നീക്കം ചെയ്യാൻ കരിമരുന്നു പ്രയോഗം അത്യുത്തമമാണെന്നുമാണ് വീഡിയോ. ഇത്തരത്തിൽ അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘം സംസ്ഥാനത്ത് തമ്പടിച്ച സാഹചര്യമുണ്ടെന്നുള്ളതാണ് യാഥാർഥ്യം.
മി്ഥ്യാ ധാരണയോടെ പ്രചരിപ്പിക്കുന്ന വാർത്തകളിൽ അറിയാതെ പെട്ടുപോകുന്നത് സാധാരണക്കാരായ ആളുകളാണ്. മലപ്പുറത്ത് പ്രാകൃതമായ രീതിയിൽ പ്രസവം നടത്തി രക്തം വാർന്ന അസ്മ എന്ന പെൺകുട്ടി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. അതിൽ പ്രതിയായ ഭർത്താവ് സിറാജുദ്ദീൻ ഇത്തരത്തിലുള്ള സംഘത്തിന്റെ പ്രതിനിധിയായിരുന്നു. വികലമായി ബോധ്യങ്ങളിൽ അഭിരമിക്കുന്ന സംഘങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തയാറാകണമെന്നും ആവശ്യം ഉയരുന്നുണ്ട്.
content highlight: Fireworks