Sports

ഐഎസ്എൽ കലാശപ്പോരാട്ടം ഇന്ന് | ISL

ലീ​ഗ് ചാംപ്യൻമാരായ മോ​ഹ​ന്‍ ബ​ഗാ​ന്‍റെ സ്വ​ന്തം ഗ്രൗ​ണ്ടാ​ണ് സാ​ള്‍​ട്ട് ലേ​ക്ക്

കൊല്‍​ക്ക​ത്ത: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ന് മോഹന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സും ബം​ഗ​ളൂ​രു എ​ഫ്‌​സി​യും ഏ​റ്റു​മു​ട്ടും. കൊ​ല്‍​ക്ക​ത്ത സാ​ള്‍​ട്ട് ലേ​ക്കി​ല്‍ രാ​ത്രി 7.30നാ​ണ് മ​ത്സ​രം. ലീ​ഗ് ചാംപ്യൻമാരായ മോ​ഹ​ന്‍ ബ​ഗാ​ന്‍റെ സ്വ​ന്തം ഗ്രൗ​ണ്ടാ​ണ് സാ​ള്‍​ട്ട് ലേ​ക്ക്.

ലീ​ഗ് വി​ന്നേ​ഴ്‌​സ് ഷീ​ല്‍​ഡ് സ്വ​ന്ത​മാ​ക്കി​യ മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പര്‍ ജ​യ​ന്‍റ്‌, സീ​സ​ണ്‍ ഡ​ബി​ളി​നാ​യാ​ണ് ഇ​ന്നു സ്വ​ന്തം കാ​ണി​ക​ള്‍​ക്കു മു​ന്നി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. 2023 – 24 സീ​സ​ണി​ലും ലീ​ഗ് വി​ന്നേ​ഴ്‌​സാ​യി​രു​ന്നു മോ​ഹ​ന്‍ ബ​ഗാ​ന്‍. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ ക​പ്പ് പോ​രാ​ട്ട​ത്തി​ല്‍ മും​ബൈ സി​റ്റി എ​ഫ്‌​സി​ക്കു മു​ന്നി​ല്‍ 3-1 നു ​പ​രാ​ജ​യ​പ്പെ​ട്ടു.

2022 – 23 സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ ചാംപ്യൻ​ഷി​പ്പ് ട്രോ​ഫി പോ​രാ​ട്ട​ത്തി​ല്‍ മോ​ഹ​ന്‍ ബ​ഗാ​നോ​ട് പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ക​ണ​ക്കു തീ​ര്‍​ക്കാ​നാ​ണ് സു​നി​ല്‍ ഛേത്രി​യു​ടെ ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​ടെ ശ്ര​മം.

content highlight: ISL