കണ്ണിറുക്കി മലയാള സിനിമയിലേക്ക് വന്ന താരമാണ് പ്രിയാ വാര്യർ. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ രംഗപ്രവേശനം ചെയ്ത താരം മറ്റ് നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. എന്നാൽ ഒരേ സമയം സോഷ്യൽ മീഡിയയുടെ തലോടലും തല്ലും നേരിട്ട താരം കൂടിയാണ് പ്രിയ. തുടർന്ന് ഒരു ഇടവേളയെടുത്ത താരം വീണ്ടും മടങ്ങിവരികയാണ് ഇപ്പോൾ.
അജിത് നായകനായി ആദിക് രവിചന്ദ്രൻ സംവിധാനത്തിലെത്തിയ ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിലെ ഗാന രംഗമാണ് പ്രിയയെ വീണ്ടും ആരാധകർ ഏറ്റെടുക്കാൻ കാരണം. 1999 ൽ പുറത്തിറങ്ങിയ ‘എതിരും പുതിരും’ എന്ന തമിഴ് സിനിമയില്‍ വിദ്യാസാഗര്‍ ഈണമിട്ട ‘തൊട്ട് തൊട്ട് പേസും സുല്‍ത്താനാ’ എന്ന പാട്ടാണ് ഗുഡ് ബാഡ് അഗ്ലിയില്‍ പ്രിയയും അര്‍ജുന്‍ ദാസും റീക്രിയേറ്റ് ചെയ്തത്. പഴയ പാട്ടില്‍ സിമ്രാനും രാജു സുന്ദരവും കളിച്ച സ്റ്റെപ്പുകളാണ് അതേ എനര്‍ജിയില്‍ പ്രിയയും അര്‍ജുനും അവതരിപ്പിച്ചത്. തിയേറ്ററിൽ ഈ ഗാന രംഗത്തിന് ലഭിച്ച പ്രതികരണം മികച്ചതായിരുന്നു. ആർപ്പു വിളിയോടെയാണ് ആരാധകർ ഈ പാട്ടിന് കയ്യടിച്ചത്.
സോഷ്യൽ മീഡിയയിലും ഈ സീൻ ട്രെന്‍ഡിങ്ങായി തുടരുകയാണ്. പാട്ട് സീനിലെ കണ്ണിറുക്കല്‍ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. അഡാര്‍ ലവ് ചിത്രത്തിലെ സീനും ഈ ഗാന രംഗത്തിലെ സീനും വെച്ചുള്ള വീഡിയോസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തമിഴിലെ അടുത്ത സിമ്രാനാണ് പ്രിയാ വാര്യർ എന്നാണ് ആരാധകരുടെ കമന്റുകൾ.
content highlight: Priya Varrier