മൈലേജും മറ്റ് ഫീച്ചറുകളേക്കാളും പോലെ തന്നെ പുതിയ വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് സുരക്ഷ. അപകടത്തിലകപ്പെട്ടാൽ ലക്ഷങ്ങൾ വിലമധിക്കുന്ന വാഹനം എങ്ങനെ യാത്രക്കാരെ സംരക്ഷിക്കും എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അങ്ങനെ നോക്കുന്നവർക്ക് ബെസ്റ്റ് ഓപ്ഷനായി മാറുകയാണ് മാരുതി വാഗൺ ആർ. ഞങ്ങൾക്ക് പ്രധാനം സുരക്ഷയാണ് എന്ന് ഉറക്കെ വിളിച്ചു പറയനാണ് മാരുതിയുടെ പുതിയ ശ്രമം. ഇതിന്റെ ഭാഗമായി ഇപ്പോഴിതാ ആറ് എയർബാഗ് സുരക്ഷയുമായി എത്തിയിരിക്കുകയാണ് വാഗൺ ആർ.
കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറുകളിൽ ഒന്ന് കൂടിയാണ് മാരുതി വാഗൺആർ. സുരക്ഷയ്ക്ക് പ്രാധാന്യം നൽകി വാഗൺആറിർ ആറ് എയർബാഗുകൾ പുതുതായി കമ്പനി നൽകിയിട്ടുണ്ട്. 6 എയർബാഗുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഗൺആറിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്ന പ്രത്യേകതയും ഉണ്ട്. മാരുതിയുടെ ബ്രെസ്സ, സെലേറിയോ, ഗ്രാൻഡ് വിറ്റാര തുടങ്ങിയ കാറുകളിൽ നിലവിൽ 6 എയർബാഗുകൾ ഉണ്ട്.
7 ഇഞ്ച് ടച്ച്സ്‌ക്രീൻ, ഇലക്ട്രിക് ORVM-IÄ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ തുടങ്ങിയ കാറിന്റെ പ്രത്യേകതകളാണ്. ഇത് കൂടാതെ സുരക്ഷയ്ക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ABS, EBD, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ നൽകിയിട്ടുണ്ട്. 1.0 ലിറ്റർ, 1.2 ലിറ്റർ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഗൺആറിന് നൽകിയിരിക്കുന്നത്.
content highlight: WagonR