Kerala

തൃശൂരില്‍ പിക്കപ്പ് വാനിടിച്ച് രണ്ട് കാൽനടയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

തൃശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാര്‍ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

പാലക്കാട് നിന്നും കള്ളുമായി വന്ന വണ്ടിയാണ് ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Latest News