എന്നും തയ്യാറാക്കുന്ന വെണ്ടയ്ക്ക വിഭവങ്ങളിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു വിഭവം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന വെണ്ടയ്ക്ക ഫ്രൈ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- വെണ്ടയ്ക്ക- 6 എണ്ണ
- മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
- ഗരംമസാല- 1/4 ടീസ്പൂണ്‍
- കടലമാവ്- 2 ടീസ്പൂണ്‍
- മല്ലിപ്പൊടി- 3/4 ടീസ്പൂണ്‍
- കുരുമുളകുപൊടി- 1 ടീസ്പൂണ്‍
- അരിപ്പൊടി- 1 ടീസ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
- നാരങ്ങ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയെടുത്ത വെണ്ടയ്ക്കയുടെ രണ്ടറ്റവും മുറിച്ച് നടുവെ പിളര്‍ന്ന് കഷ്ണങ്ങളാക്കിയെടുക്കാം. ഇതിലേക്ക് മുക്കാല്‍ ടീസ്പൂണ്‍ ഗരംമസാല, ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കാം. ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ കടലമാവ് ചേര്‍ക്കുക. ഒരു ടീസ്പൂണ്‍ അരിപ്പൊടി കൂടി ചേര്‍ത്ത് യോജിപ്പിക്കാം. ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ നീര് കൂടി ചേര്‍ത്ത് അല്‍പ്പ സമയം മാറ്റി വയ്ക്കാം. ഒരു പാനില്‍ അല്‍പ്പം വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കുക. അതിലേക്ക് മസാല പുരട്ടിയ വെണ്ടയ്ക്ക് വച്ച് വറുക്കാം. ഇരു വശങ്ങളും വറുത്തെടുക്കുക. ക്രിസ്പി വെണ്ടയ്ക്ക ഫ്രൈ തയ്യാര്‍.