ഇന്ന് കുട്ടികൾക്കായി ഒരു സ്പെഷ്യൽ ഐറ്റം ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിലും രുചിയിലും തയ്യാറാക്കാവുന്ന ജാം ബ്രഡ് റോള്‍.
ആവശ്യമായ ചേരുവകള്‍
- ബ്രഡ് -8 എണ്ണം
- ജാം- പാകത്തിന്
- മില്‍ക്ക് മെയ്ഡ് – പാകത്തിന്
- നട്സ്- പാകത്തിന്
- കോക്കനട്ട് പൗഡര്‍- പാകത്തിന്
തയ്യാറാക്കുന്ന വിധം
ഓരോ ബ്രെഡും എടുത്ത് ചെറിയ വൃത്താകൃതിയില്‍ ഒരേ വലിപ്പത്തില്‍ മുറിച്ചെടുക്കുക. ശേഷം ഒരു ബ്രെഡിന്റെ പീസിലേക്ക് അല്‍പം മില്‍ക്ക് മെയ്ഡ് പുരട്ടി കൊടുക്കുക. അതിന് മുകളിലേക്ക് നട്ട്സ് ചെറുതായി മുറിച്ചെടുത്തത് ഇട്ടുകൊടുക്കുക. അതിന് മുകളിലേയ്ക്ക് അടുത്ത ബ്രെഡ് എടുത്ത് വെയ്ക്കാം. ഈ ബ്രെഡ് റോള്‍ മെല്‍റ്റ് ചെയ്തു വച്ചിരിക്കുന്ന ജാമില്‍ അരിക് മാത്രം കളര്‍ഫുള്‍ ആയി ഡിപ്പ് ചെയ്തെടുക്കുക. അതിനു മുകളിലേക്ക് അല്‍പം മില്‍ക്ക്മെയിഡും നട്സ് കൂടി ഇട്ടു കൊടുക്കുക. ഇത് ഓരോരോന്നായി എടുത്ത് കോക്കനട്ട് മില്‍ക്ക് പൗഡറില്‍ ഡിപ് ചെയ്തു വിളമ്പാം.