മിനിറ്റുകൾക്കുള്ളിൽ നല്ല സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
- അരിപ്പൊടി രണ്ട് ഗ്ലാസ്
- ഉപ്പ്
- പച്ചവെള്ളം
- എണ്ണ
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയില്‍ ഉപ്പ് ചേര്‍ത്ത് മിക്‌സ് ചെയ്തതിനുശേഷം പച്ചവെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് കുഴച്ചെടുക്കുക. അധികം കട്ടിയില്ലാതെയും ലൂസ് ആവാതെയും ആണ് കുഴിച്ചെടുക്കേണ്ടത്. ഇതിലേക്ക് എണ്ണ കൂടി ചേര്‍ത്ത് കുഴച്ച് വീണ്ടും സോഫ്റ്റ് ആക്കാം. ഇനി നൂല്‍പ്പുട്ടിന്റെ തട്ടിലേക്ക് എണ്ണ പുരട്ടണം. നൂല്‍പുട്ട് ഉണ്ടാക്കുന്ന അച്ചിലേക്ക് മാവ് നിറച്ചു കൊടുത്ത് ഇതിലേക്ക് പിഴിഞ്ഞ് കൊടുക്കാം. ശേഷം തിളച്ച വെള്ളത്തിലേക്ക് തട്ടി ഇറക്കി വെച്ച് 5 മിനിറ്റ് വേവിച്ചെടുത്താല്‍ നല്ല സോഫ്റ്റ് നൂല്‍പുട്ട് റെഡി.