തൃശൂർ പൂരം വെടിക്കെട്ട് ശബ്ദമലിനീകരണ നിയന്ത്രണ ചട്ടമനുസരിച്ച് നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണ നിലവാരം ഉറപ്പുവരുത്തും. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തിരുവമ്പാടി സ്വദേശി വെങ്കിടാചലം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി.
തൃശൂര്‍ പൂരം വെടിക്കെട്ട് തടയണമെന്ന് ആവശ്യപ്പെട്ടാണ് വെങ്കിടാചലം ഹർജി നൽകിയത്. മെയ് ആറിനാണ് ഇത്തവണ തൃശൂർ പൂരം.