ഇനി മധുരം കഴിക്കാൻ തോന്നുമ്പോൾ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ.. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന റവ ലഡ്ഡു.
ആവശ്യമായ ചേരുവകൾ
- റവ -200gm
- പഞ്ചസാര പൊടിച്ചത് -150gm
- നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
- ഏലയ്ക്ക – 2 എണ്ണം
- പാല്‍ -100 മില്ലി ലിറ്റര്‍
- അണ്ടിപ്പരിപ്പ് – 10 എണ്ണം
- ഉണക്ക മുന്തിരി – 20 ഗ്രാം
- തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് അതിലേക്ക് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ഇട്ട് വറുത്തെടുക്കുക. ശേഷം അതേ നെയ്യില്‍ റവ ഇട്ട് നല്ലപോലെ വറക്കുക. പിന്നീട് പഞ്ചസാര പൊടിച്ചതും ഏലക്കായും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് പാലും കൂടെ ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക. ശേഷം തീ അണച്ച് റവ മിക്സിലേക്ക് വറുത്തെടുത്ത അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ഇട്ട് നല്ല ഉരുളകളാക്കി എടുക്കുക. രുചിയേറും റവ ലഡ്ഡു തയ്യാര്‍.