പാലക്കാട് ട്രെയിൻ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. 13 പശുക്കളാണ് അപകടത്തിൽ ചത്തത്. പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാൻ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്. ചെന്നൈ പാലക്കാട് ട്രെയിനാണ് പശുക്കളെ ഇടിച്ചത്.
പൊലീസിൻ്റെ നേതൃത്വത്തിൽ പശുക്കളുടെ ജഡം നീക്കി ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു. മീനാക്ഷിപുരം പൊലീസ് സ്ഥലത്തെത്തിയാണ് പശുക്കളുടെ ജഡം ട്രാക്കിൽ നിന്ന് മാറ്റിയത്.