ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു. ആശാരിപ്പാറ സ്വദേശി റിജോ ആന്റണി മാത്രമാണ് കേസില്‍ പ്രതി. ചാലക്കുടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കവര്‍ച്ച നടന്ന് 58-ാം ദിവസം ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഫെബ്രുവരി 14 നാണ് നാടിനെ ഞെട്ടിച്ചുകൊണ്ട് പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടന്നത്. ഒറ്റക്ക് സ്‌കൂട്ടര്‍ ഓടിച്ചെത്തി ബാങ്ക് ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി 15 ലക്ഷം രൂപയാണ് പ്രതി റിജോ ആന്റണി കവര്‍ന്നത്. കൊള്ളയടിച്ച 15 ലക്ഷത്തില്‍ 10 ലക്ഷം രൂപ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ക്കകം പ്രതിയെ വീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു.