Health

തണുത്തവെള്ളം അമിതമായി കുടിച്ചാൽ ഹൃദയമിടിപ്പ് കുറഞ്ഞേക്കും

തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ നാഡിമിടിപ്പും ഹൃദയമിടിപ്പും കുറയ്ക്കും

ചൂടിനെ പ്രതിരോധിക്കാൻ‌ പലർക്കും തണുത്ത വെള്ളം കുടിക്കുന്ന ശിലമുണ്ട്. എന്നാൽ ഇത്തരത്തില്‍ തണുപ്പിച്ച വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമാണെന്ന് വിദ​ഗ്ദർ ചൂണ്ടിക്കാട്ടുന്നു. തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ നാഡിമിടിപ്പും ഹൃദയമിടിപ്പും കുറയ്ക്കും. ഹൃദ്രോഗം ഉള്ളവരാണ് നിങ്ങളെങ്കില്‍ തണുത്ത വെള്ളം കുടിക്കുന്നതിലൂടെ ഇത് വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.

തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്ക്കെല്ലാം കാരണമാകുന്നു. തണുത്ത വെള്ളം അമിതമായി കുടിക്കുന്നത് ദഹനനാളത്തെ ബാധിച്ചേക്കാം. ഇതിന്റെ ഫലമായി വയറുവേദനയും ഉണ്ടാകാം.

വേനല്‍ക്കാലത്ത് എല്ലാ ദിവസവും തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയില്‍ വീക്കം, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. ഭക്ഷണം കഴിച്ചതിനുശേഷം, ഐസ് ക്യൂബുകള്‍ ചേര്‍ത്ത് തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയില്‍ പല രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും.

അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയമിടിപ്പ് കുറയാന്‍ കാരണമാകും.

തണുത്ത വെള്ളം കൂടുതല്‍ തവണ കുടിക്കുമ്പോള്‍ പല്ലിന്റെ സംവേദനക്ഷമത വര്‍ദ്ധിച്ചേക്കാം. ഇതിന്റെ ഫലമായി വെള്ളം കുടിക്കുന്നതും ചവയ്ക്കുന്നതും ബുദ്ധിമുട്ടായി മാറിയേക്കാം.

പണ്ടുകാലത്ത് വീടുകളില്‍ കുടിവെള്ളം ശേഖരിച്ചിരുന്നത് മണ്‍കുടങ്ങളില്‍ ആയിരുന്നു. റഫ്രിജറേറ്ററിന്റെ വരവോടെ ആ പതിവും നിന്നു. മണ്‍പാത്രങ്ങളില്‍ ജലം ശേഖരിച്ചു വയ്ക്കുന്നതുകൊണ്ട് ഏറെ ഗുണങ്ങളുണ്ട്:

ചൂട് കാലാവസ്ഥയില്‍, റഫ്രിജറേറ്ററില്‍ സൂക്ഷിച്ച വെള്ളത്തേക്കാള്‍ നല്ലതാണ് മണ്‍പാത്രങ്ങളിലെ വെള്ളം. റഫ്രിജറേറ്ററില്‍ നിന്ന് കുടിക്കുന്ന വളരെ തണുത്ത വെള്ളത്തേക്കാള്‍ ഇത് ശരീരത്തിന് നല്ലതാണ്, മാത്രമല്ല ദഹനവ്യവസ്ഥയെ മൃദുവാക്കുകയും ചെയ്യും.

മണ്‍പാത്രങ്ങളിലെ വെളളം കുടിക്കുന്നത്, നിര്‍ജ്ജലീകരണവും മറ്റ് വേനല്‍ക്കാല സംബന്ധമായ അസുഖങ്ങളും തടയുകയും ചെയ്യുന്നു.

നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിന് മണ്‍പാത്രങ്ങളില്‍ സൂക്ഷിച്ച വെളളം കുടിക്കുന്നത് പ്രധാനമാണ്.