ഫ്ലോറിഡയിലെ പ്രധാന അന്തർസംസ്ഥാന ഹൈവേയ്ക്ക് സമീപം ചെറിയ വിമാനം തകർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു. ബൊക്ക റാട്ടൺ എയർപോർട്ടിൽ നിന്ന് തലഹാസിയിലേക്ക് പുറപ്പെട്ട സെസ്‌ന 310 വിമാനമാണ് ഇൻ്റർസ്റ്റേറ്റ് ഹൈവേ 95-ന് സമീപം വെള്ളിയാഴ്ച രാവിലെ 10:20 ഓടെ തകർന്ന് വീണത്.
വിമാനത്തിലുണ്ടായിരുന്ന മൂന്നു പേരും മരിച്ചതായി ബൊക്ക റാറ്റൺ ഫയർ റെസ്ക്യൂ അസിസ്റ്റൻ്റ് ചീഫ് മൈക്കൽ ലാസല്ലെ അറിയിച്ചു.
വിമാനം ഇടിച്ചിറങ്ങിയതിനെ തുടര്‍ന്ന് തീപിടിച്ചാണ് അപകടം ഉണ്ടായത്. വിമാനത്തില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍ മരിച്ചത്. അപകടം നടന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്നയാള്‍ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്.
അപകടത്തെ തുടര്‍ന്ന് ബോക്ക റാറ്റൺ വിമാനത്താവളത്തിനടുത്തുള്ള നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തെപ്പറ്റി എഫ്‌എഎയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.