മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂർ റാണയെ എൻഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. 2008 ലാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്. ലോധി റോഡിലെ എൻഐഎ ആസ്ഥാനത്ത് ഉയർന്ന സുരക്ഷാ സെല്ലിലാണ് റാണയെ കിടത്തിയിരിക്കുന്നത്. രാജ്യത്തെ നടുക്കിയ സംഭവത്തിലെ പ്രതിയായതിനാൽ തന്നെ കനത്ത സുരക്ഷയിലാണ് റാണയുടെ സെൽ. ആത്മഹത്യശ്രമം നടത്താതിരി്കകാനായാണ് 14 അടി ഉയരമുള്ള സെല്ലിൽ കിടത്തിയിരിക്കുന്നത്.
ഒപ്പം ഗാർഡുകളുടെയും സിസിടിവിയുടെയും 24/7 നിരീക്ഷണത്തിലാണ് റാണ. സ്വയം പരിക്കേൽക്കുന്നത് തടയാൻ സോഫ്റ്റ് ടിപ്പ് പേന മാത്രമേ സെല്ലിനുള്ളിൽ അനുവദിച്ചിട്ടുള്ളു. എങ്ങോട്ടു തിരിഞ്ഞാലും അതീവ സുരക്ഷയാണ് എൻഐഎ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച, എൻഐഎ അദ്ദേഹത്തെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ടുണ്. കൂടാതെ ഏജൻസി അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണ്.
ഡൽഹിയിലെ പട്യാല ഹൗസ് കോടതി റാണയെ 18 ദിവസത്തേക്കാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. ഏജൻസി ദിവസേനയുള്ള ചോദ്യം ചെയ്യൽ റെക്കോർഡിക്കലാണ്. നാടിനെ നടുക്കിയ ആക്രമണത്തെ കുറിച്ച നിർണായക വെളിപ്പെടുത്തൽ പ്രതിയുടെ പക്കൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസി. ഏപ്രിൽ 10 ന് യുഎസിൽ നിന്നാണ് 64 കാരനായ ഇയാളെ പിടികൂടിയത്. പ്രത്യേക വിമാനം വഴി തുടർന്നു ഉടൻ തന്നെ ഇന്ത്യയിലെത്തിച്ചു. ആ രാത്രി, പ്രത്യേക എൻഐഎ ജഡ്ജി ചന്ദ്രജീത് സിംഗ് അടച്ചിട്ട മുറിയിൽ വാദം കേട്ടു, പുലർച്ചെ 2 മണിക്ക് അദ്ദേഹം കസ്റ്റഡി ഏജൻസിക്ക് കൈമാറുകയായിരുന്നു.
content highlight: Terrorist Tahawwur Rana