Kerala

സുപ്രീംകോടതിയുടെ വിധി പ്രതീക്ഷ നൽകുന്നതെന്ന് എം എ ബേബി

നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. സുപ്രീംകോടതി വിധിയുടെ സ്പിരിറ്റ് ഉൾക്കൊള്ളാൻ ഗവർണർമാർക്ക് ആകണമെന്നും വിധി ഫെഡറലിസത്തിന്റെ അന്തസത്ത ഉയർത്തിപ്പിടിക്കുന്നതാണെന്നും എം എ ബേബി പറഞ്ഞു.

കൂടാതെ സുപ്രീംകോടതി വിധിക്കെതിരെ കേരള ഗവര്‍ണറുടെ പരാമര്‍ശത്തില്‍ കേരള ഗവർണർ വിധി അംഗീകരിക്കാൻ തയ്യാറാകണമായിരുന്നു എന്നും എം എ ബേബി പ്രതികരിച്ചു. സുപ്രീംകോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണ്. ഭരണഘടന ഉയർത്തി പിടിക്കുന്ന വിധിയാണിത്. ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ടെന്നും എം എ ബേബി പറഞ്ഞു. ഗവർണറുടെ ചുമതല എന്താണെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും രാഷ്ട്രപതി ഒരു ബില്ലും പിടിച്ചു വക്കാറില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവർണർമാർക്ക് ഉള്ളത് എന്നും എം എ ബേബി ചോദിച്ചു.

Latest News